ഭാര്യ ഒളിച്ചേടിയതിന്‍റെ മനോവിഷമം; മക്കളുമായി ഭർത്താവ് നദിയിൽ ചാടി
മുസാഫർ നഗർ: ഭാര്യ ഒളിച്ചോടിയതിന്‍റെ മനോവിഷമത്തിൽ ഭർത്താവ് മക്കളുമായി നദിയിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയായ സൽമാനാണ് (38) മക്കളുമായി നദിയിൽ ചാടിയത്.
12 വയസുകാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്നു വയസുകാരൻ അമൻ, എട്ടു മാസം പ്രായമുളള ഇനൈഷ എന്നിവരാണ് മരിച്ചത്. ഭാര്യ ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടിയെന്നും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഇയാൾ സഹോദരിക്ക് ഒരു വീഡിയോ അയച്ചിരുന്നു.
അച്ഛന്‍റെയും മക്കളുടെയും മരണത്തിന് കാരണം ഭാര്യയും കാമുകനാണെന്നും വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുമായി സഹോദരി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.