കോട്ടയത്ത് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

 
Crime

കോട്ടയത്ത് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു

ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്.

Megha Ramesh Chandran

കോട്ട‍യം: കിടപ്പു രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്. മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണി (70) യെയാണ് ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. ഇളയമകനെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് കൊലപാതകം നടന്നത്.

രമണിയെ കൊലപ്പെടുത്തിയതിന് ശേഷം സോമൻ ഇളയമകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇളയമകൻ ശബ്ദ വച്ചതോടെ മൂത്ത മകൻ ഓടിയെത്തുകയും കൊലപാതക ശ്രമം തടയുകയുമായിരുന്നു. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

ത്രിദ്വിന സന്ദർശനം: സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് മോദി

ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങൾക്ക് പരുക്ക്; ആശങ്ക

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി