Representative Images 
Crime

അതിർത്തി തർക്കം; ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണം

കരിമ്പൻ: ഇടുക്കി കരിമ്പനിൽ അയൽവാസി യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് പരുക്കേറ്റത്. അതിർത്തി തർക്കമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. അയൽവാസി സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണം. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഷെറിനെ വാക്കത്തി കൊണ്ട് സണ്ണി വെട്ടി പരുക്കേൽപ്പിച്ചു. തലയ്ക്കും തോളിനും ഗുരുതരമായി പരുക്കേറ്റ ഷെറിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ