അമൻദീപ് കൗർ
ബത്തീന്‍റ: അഴിമതിക്കേസിൽ അകപ്പെട്ടതിനു പിന്നാലെ ഇൻസ്റ്റയിലെ രജകുമാരി ആയി വിലസിയിരുന്ന പഞ്ചാബ് മുൻ പൊലീസ് കോൺസ്റ്റബിൾ അമൻദീപ് കൗർ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് പഞ്ചാബ് വിജിലൻ സ് ബ്യൂറോ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്നുകൾ കൈവശം വച്ചതിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് പഞ്ചാബ് പൊലീസ് കൗറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടത്.
കൈവശം വച്ചിരിക്കുന്ന സ്വത്തും വരുമാനവും തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെയാണ് അറസ്റ്റ്. മഹീന്ദ്ര താർ, റോയൽ എൻഫീൽഡ് ബുള്ളറ്റ്, കോടികൾ വില മതിക്കുന്നത്ര സ്ഥലം, ഐഫോണുകൾ, റോളക്സ് വാച്ച് തുടങ്ങി അനവധി വസ്തുക്കൾ കൗറിൽ നിന്ന് പിടിച്ചെടുത്തിട്ടുമുണ്ട്.
17.71 ഗ്രാം ഹെറോയിനുമായാണ് കഴിഞ്ഞ ഏപ്രിലിൽ കൗർ ആന്‍റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സിന്‍റെ പിടിയിലായത്. മേയിൽ കൗർ ജാമ്യത്തിലിറങ്ങി. അതിനു പിന്നാല 1.35 കോടി വില മതിക്കുന്ന കൗറിന്‍റെ സ്വത്ത് പഞ്ചാബ് പൊലീസ് മരവിപ്പിച്ചു. ഇൻസ്റ്റ ക്വീൻ എന്നാണ് കൗർ അറിയപ്പെട്ടിരുന്നത്. 2018 മുതൽ 2024 വരെ 1.08,37,550 രൂപയാണ് കൗറിന്‍റെ വരുമാനം. എന്നാൽ ചെലവ് 1,39,64,802.97, രൂപയാണ്. 31,27,252.97 രൂപയുടെ സ്രോതസ് ഏതാണെന്ന് വ്യക്തമല്ല.