Crime

സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കാനെന്ന വ്യാജേന മുക്കുപണ്ടം നൽകി തട്ടിപ്പ്: ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ

കോതമംഗലം: സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കാനെന്ന വ്യാജേന മുക്ക് പണ്ടം നൽകി തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. നിമീഷ് കുമാർ വർമ്മയെയാണു കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം മൂവാറ്റുപുഴ റോഡിലുള്ള ജ്വല്ലറിയിലാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രണ്ട് വളകൾ സ്വർണ്ണമാണെന്ന് ജീവനക്കാരെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഇയാളുടെ കൂടെ മറ്റ് ആളുകൾ ഉണ്ടോയെന്നും വേറെ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി.ബിജോയി, സബ് ഇൻസ്പെക്ടർ അൽബിൻ സണ്ണി, എ.എസ്.ഐമാരായ രഘുനാഥ്, സലിം, സി.പി.ഒ മാരായ നിജാസ്, കുഞ്ഞുമോൻ എന്നിവരാണ് ഉണ്ടായിരുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടിയില്ല; പരാതിയുമായി സുധാകരൻ

പാക് അധീന കശ്മീരിൽ സൈനിക നടപടിക്കില്ല: രാജ്‌നാഥ് സിങ്

വേനൽ ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും: 6 ജില്ലകളിൽ മുന്നറിയിപ്പ്

ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് പരിക്ഷാ ഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും

ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കോൺഗ്രസിനെതിരെ രാജ്നാഥ് സിങ്