Crime

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെയാണ് ടയറിനടിയിൽപെട്ട് കുട്ടി മരിച്ചത്

കാസര്‍ഗോഡ്: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാറിനടിയിൽപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉപ്പള സോങ്കാലിൽ കൊടങ്ക റോഡിലെ നിസാര്‍ - തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്. കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെയാണ് ടയറിനടിയിൽപെട്ട് കുട്ടി മരിച്ചത്.

ബന്ധുവായ കുട്ടിയോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുകാരൻ. കാർ എടുക്കുന്നതിനിടെ കുട്ടി കാറിൻ്റെ മുന്നിലേക്ക് ഓടി പോവുകയായിരുന്നു. കുഞ്ഞിനെ കാണാതെ വാഹനം മുന്നോട്ടെടുത്തപ്പോൾ ടയറിനടിയിൽപ്പടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടി വീടിനുള്ളിലേക്ക് കയറിപ്പോയി വിവരം പറഞ്ഞു. ദമ്പതികളുടെ ബന്ധുവാണ് കാർ ഓടിച്ചിരുന്നത്. ഉടനെ കുഞ്ഞിനെ കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു