ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; ബിഹാർ സ്വദേശി പഞ്ചാബിൽ പിടിയിൽ
file image
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതിയെ പഞ്ചാബിൽ നിന്നു പിടികൂടി. ബിഹാർ സ്വദേശിയായ ദാവൂദാണ് പിടിയിലായത്. മണക്കാട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ഏപ്രിൽ 23 ന് രാവിലെ പ്രതി തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പഞ്ചാബിലെ ലുധിയാനയിലെത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് അവിടെ ഒരു ഗ്രാമത്തിൽ നിന്നും പ്രതിയെ പിടികൂടി കുട്ടിയെ മോചിച്ചിച്ചു. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തി.