Crime

അഭിഭാഷകനെ മർദ്ദിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്നു: ഒരാൾ അറസ്റ്റിൽ

അഡ്വക്കേറ്റ് ശരത് ചന്ദ്രനെയാണ് മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്നത്

ആലുവ : അഭിഭാഷകനെ മർദ്ദിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ . ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷിനെയാണ് (ഡാൻസർ സുരേഷ് ) ആലുവ പോലീസ് പിടികൂടിയത്. അഡ്വക്കേറ്റ് ശരത് ചന്ദ്രനെയാണ് മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്നത്.

ഫെബ്രുവരി 16 ന് രാത്രിയാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോ കാത്തു നിന്ന വക്കിലിനെ , പ്രതിയും കുട്ടാളികളും ഓട്ടോയുമായി വന്ന് കയറ്റി ആളൊഴി ഞ്ഞ ഭാഗത്ത് കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. ഒന്നരപ്പവന്‍റെ മാലയും , മൊബൈൽ ഫോണും, 8000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞു.

തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. എസ്.എച്ച്. ഒ എം.എം മഞ്ജു ദാസ്, എസ്.ഐ സി .ആർ ഹരിദാസ് , എസ്.സി.പി.ഒ മാരായ കെ.ബി സജീവ്, ഷൈജ ജോർജ്, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു