ഷക്കീർ സുബാൻ (മല്ലു ട്രാവലർ) 
Crime

സൗദി യുവതിയോട് ലൈംഗികാതിക്രമം: വ്ലോഗർ മല്ലു ട്രാവലർക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്

നിലവിൽ വ്ലോഗർ വിദേശത്താണെന്നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

MV Desk

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ വ്ലോഗർ മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന ഷക്കീർ സുബാനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. സൗദി അറേബ്യൻ യുവതിയാണ് ഇയാൾക്കെതിരേ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊച്ചിയിൽ ഉണ്ടായിരുന്ന സൗദി പൗരയായ 29കാരിയെ അഭിമുഖം ചെയ്യാനായാണ് വ്ലോഗർ ഹോട്ടൽ മുറിയിലെത്തിയത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ മുറിയിൽ നിന്ന് പുറത്തു പോയ സമയത്ത് വ്ലോഗർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

നിലവിൽ വ്ലോഗർ വിദേശത്താണെന്നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ മുൻ കൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് വ്ലോഗർ.

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

റിപ്പോർട്ടർ ചാനലിനെതിരേ നിയമ നടപടിയുമായി ബിജെപിയും

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ പിടിയിൽ

അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ'; പാക്കിസ്ഥാന് നെഞ്ചിടിപ്പ്