പ്രതി നിമിൽ 
Crime

മെഡിക്കല്‍ കോളെജ് സെക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദിച്ചയാൾ അറസ്റ്റിൽ

നിമിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

MV Desk

കളമശേരി: എറണാകുളം ഗവൺമെന്‍റ് മെഡിക്കല്‍ കോളെജിലെ സെക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദിച്ച സ്വകാര്യ ആംബുലന്‍സ് ഡ്രൈവർ തൃശൂര്‍, അന്നലൂര്‍, തുരുത്തി പറമ്പ്, കുന്നിശ്ശേരി വീട്ടില്‍ നിമിലി(25) നെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ബുലന്‍സ് ഡോക്ടർമാർക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തതിൽ സെക്യൂരിറ്റി ഗാർഡുമായി തർക്കമുണ്ടായി. ഇതേ തുടർന്ന് നിമിൽ ഗാർഡിനെ ആക്രമിച്ചതായാണ് പൊലീസിൽ പരാതി. പരിക്കേറ്റ സെക്യൂരിറ്റി ഗാര്‍ഡിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിമിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു

കനത്ത മഴ: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രിയാത്ര നിരോധിച്ചു, മൂന്നാറിൽ ഗതാഗത നിയന്ത്രണം

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം