ജോസ്
തിരുവനന്തപുരം: വനിതാ പൊലീസ് ഉദ‍്യോഗസ്ഥരെ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുന്നത് പതിവാക്കിയയാൾ അറസ്റ്റിൽ. മേനംകുളം സ്വദേശി ജോസ് (37) നെയാണ് കഴക്കൂട്ടം പൊലീസ് കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്തത്.
ഇന്‍റർനെറ്റിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു ഇയാൾ ഐജിയെന്നോ ഇൻസ്പെക്റ്ററെന്നോ വ‍്യത‍്യാസമില്ലാതെ വനിതാ ഉദ‍്യോഗസ്ഥരെ വിളിച്ചിരുന്നത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ പതിവാണെന്നും ഫോൺ കട്ട് ചെയ്താലും വീണ്ടും വിളിക്കുമെന്നും പൊലീസ് പറഞ്ഞു.
മോഷണം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഇയാൾ. ഇത്തരത്തിലുള്ള 20 ഓളം കേസുകളും പ്രതിക്കെതിരേയുണ്ട്. പലതതവണകളിലായി ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. കൊച്ചിയിലുള്ള മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസിക്കുന്നത്.