Crime

പണം ക‌ടംവാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിന്‍റെ കഴുത്ത് ബ്ലെയിഡ് കൊണ്ട് കീറിയ 2 പേർ പിടിയിൽ

പാലച്ചുവട് ജംഗ്ഷന് സമീപം നിന്നിരുന്ന അബ്ദുൽറാസികിനെ ഓട്ടോയിലെത്തിയാണ് പ്രതികൾ ആക്രമിച്ചത്

MV Desk

കാക്കനാട്: പണം ക‌ടംവാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന്‍റെ കഴുത്ത് ബ്ലെയിഡ് കൊണ്ട് കീറി. ഗുരുതരമായി പരിക്കേറ്റ അബ്ദുൽറാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

പടമുകൾ കുരിക്കോട് വീട്ടിൽ നാദിർഷ (24), പള്ളിപ്പറമ്പിൽ വീട്ടിൽ അബിനാസ് (23) എന്നിവരാണ് അറസ്റ്റിലായത്. പടമുകൾ പാലച്ചുവട് ജംഗ്ഷന് സമീപം നിന്നിരുന്ന അബ്ദുൽറാസികിനെ ഓട്ടോയിലെത്തിയാണ് പ്രതികൾ ആക്രമിച്ചത്. കല്ലുകൊണ്ട് തലയിക്കിട്ട് ഇടിക്കുകയും കഴുത്തിൽ ചുറ്റിപ്പിടിച്ച് ബ്ലെയ്ഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു.

ആശമാർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും; സർക്കാർ ഉത്തരവിറക്കി

ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട സംഭവം; തമിഴ്നാട് പൊലീസിനെതിരേ കേസെടുത്തേക്കും

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി | Video

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ‍്യം ചെയ്യുന്നു

‌‌കോയമ്പത്തൂർ കൂട്ടബലാത്സംഗം; പ്രതികളെ വെടിവച്ചിട്ട് പൊലീസ്