വേണുക്കുട്ടൻ, ശ്രീജ 
Crime

പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് വേണുക്കുട്ടൻ സ്വയം കുത്തി ആത്മഹത്യ ചെയ്തത്.

MV Desk

പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഭാര്യയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് വേണുക്കുട്ടൻ സ്വയം കുത്തി ആത്മഹത്യ ചെയ്തത്. വേണുക്കുട്ടൻ സംഭവസ്ഥലത്ത് വച്ചും ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചങ്ങനാശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ. പ്രനാസിയായിരുന്ന വേണുക്കുട്ടാന്‍ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കീഴ്വായ്പൂർ പൊലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും