റെജിമോന്‍ (58)

 
Crime

വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഗൃഹനാഥന്‍ വയറ്റിൽ സ്ഫോടക വസ്തു കെട്ടിവച്ച് പൊട്ടിച്ച് മരിച്ച നിലയിൽ

വീടിന്‍റെ പിൻഭാഗത്തുള്ള പുരയിടത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Ardra Gopakumar

കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ഫോടനത്തിൽ വയർ തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മണർകാട് ഐരാറ്റുനട സ്വദേശി റെജിമോനാണ് (58) മരിച്ചത്.

കിണർ നിർമാണ തൊഴിലാളിയാണ് മരണപ്പെട്ട റെജിമോൻ. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് റെജി വീട്ടിലെത്തിയത്. തുടർന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.

രാത്രി 11 മണിയോടെ വീടിന്‍റെ പിൻഭാഗത്തുള്ള പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ തെരഞ്ഞ് നോക്കിയപ്പോഴാണ് വയർ തകർന്ന നിലയിൽ റെജിയുടെ മൃതദേഹം കണ്ടെത്തിയത്.

ഉടൻ ബന്ധുക്കൾ വിവരം മണർകാട് പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വയറ്റിൽ സ്ഫോടക വസ്തു കെട്ടിവച്ച് പൊട്ടിച്ചതാണ് എന്ന മനസിലാക്കുന്നത്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സുജിത്ത്, സൗമ്യ.

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

രാജ്കോട്ടിൽ തകർത്താടി രാഹുൽ; ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം

പ്രതിമാസം 1000 രൂപ, വാർഷിക വരുമാനം 5 ലക്ഷം കവിയരുത്; കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിന്‍റെ മാർഗരേഖ പുതുക്കി

ഇനി ബോസ് കൃഷ്ണമാചാരി ഇല്ലാത്ത ബിനാലെ; ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു

ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കരദാസിന്‍റെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി