മറ്റൊരു സ്ത്രീയുമായി ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു  representative image
Crime

മറ്റൊരു സ്ത്രീയുമായി ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു

ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി.

മുംബൈ: വിവാഹ മോചനം ആവശ്യപ്പെട്ടതിന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്‍റെ ബന്ധത്തിന്‍റെ പേരിലാണ് 27കാരി വിവാഹ മോചനം ആവശ്യപ്പെട്ടത്. കൂടാതെ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി. തുടർന്ന് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു.

ഭർത്താവിന്‍റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ 3 മാസമായി അമ്മയ്‌ക്കൊപ്പമാണ് യുവതിയുടെ താമസം. ഇതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഇവിടെയെത്തി 34 കാരനായ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവ് തൊഴിൽ രഹിതനാണ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും.

കാട്ടാന കിണറ്റിൽ തന്നെ; വനംവകുപ്പിനെ വിശ്വാസമില്ലെന്ന് എംഎൽഎ, രക്ഷാദൗത്യം നിർത്തിവച്ചു

മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം; 7 വർഷങ്ങൾക്ക് ശേഷം ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി

പോർഷെ മുതൽ ബിഎംഡബ്ല്യു വരെ; ബാങ്ക് തട്ടിപ്പ് കേസിൽ ഡസൻ കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്ത് ഇഡി

ഒഡീശയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേർ അറസ്റ്റിൽ

വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ