Representative image 
Crime

മദ്യ ലഹരിയിൽ അയൽക്കാരനെ വെടിവച്ച് കൊന്ന യുവാവിനെ ബന്ധുക്കൾ അടിച്ചു കൊന്നു

സിങ്ങിനെയും വനോദിനെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

ബുലാന്ദ്ഷാർ: ഉത്തർപ്രദേശിൽ വാക്കു തർക്കത്തിന്‍റെ പേരിൽ അയൽക്കാരനെ വെടി വച്ച് കൊന്ന യുവാവിനെ അയൽക്കാർ ചേർന്ന് അടിച്ചു കൊന്നു. ദിബായ് മേഖലയിലാണ് സംഭവം. വിനോദ്(40) അയൽക്കാരൻ നേം സിങ് (35) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ഒരുമിച്ചിരുന്ന മദ്യപിക്കുന്നതിനിടെയാണ് വാക്കു തർക്കമുണ്ടായത്. അതിനൊടുവിൽ വിനോദ് തോക്കെടുത്ത് നേം സിങ്ങിനു നേരെ വെടിയുതിർക്കുകായിരുന്നു.

വെടിവച്ചതിനു പിന്നാലെ സ്ഥലത്തു നിന്ന് വിനോദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വിനോദിന്‍റെ ബന്ധുക്കൾ ചേർന്ന് ഇയാളെ ക്രൂരമായി മർദിച്ചു. സിങ്ങിനെയും വനോദിനെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

വിനോദിനെ മർദിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി

പരക്കെ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിപഞ്ചികയുടെയും മകളുടെയും മരണം: കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടലിൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു