Crime

സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 1.2 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് പിടി കൂടി

പ്രതിയെ ഒറ്റപ്പാലം ജു ഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ് അറിയിച്ചു.

പാലക്കാട്: സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 1.2 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് പിടി കൂടി. ഷൊർണൂർ കുളപ്പുള്ളി മുളയാനിക്കുന്ന് പഴംകുളത്തിങ്കൽ മുഹമ്മദ് മുസ്‌തഫയിൽ (29) നിന്നാണ് കഴിഞ്ഞ ദിവസം കഞ്ചാവ് പിടിച്ചത്. പ്രതിയെ ഒറ്റപ്പാലം ജു ഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ് അറിയിച്ചു.

റെയ്ഡിൽ പട്ടാമ്പി റേഞ്ച് ഓഫിസിലെ പ്രിവൻറി വ് ഓഫിസർമാരായ സി. ഷിബുകുമാർ, സ്റ്റാലിൻ സ്റ്റീഫൻ, സിവിൽ എക്സൈസ് ഓഫിസർ ടി.പി. അനിൽകുമാർ, വനിത സിവിൽ എക്സൈസ് ഓ ഫിസർ ടി. പൊന്നു വാവ, എക്സൈസ് ഡ്രൈവർ ടി.എസ്. ഷജിർ എന്നിവർ പങ്കെടുത്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ