Karipur airport 
Crime

ഒമാനിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

കൊരട്ടി സ്വദേശിയായ എ. ലിജീഷാണ് പിടിയിലായത്

Aswin AM

കൊണ്ടോട്ടി: ഒമാനിൽ നിന്നും നാട്ടിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ചയാളെ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. ഒരു കിലോയോളം എംഡിഎംഎയാണ് യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത്. കൊരട്ടി സ്വദേശിയായ എ. ലിജീഷാണ് പിടിയിലായത്.

കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വച്ചായിരുന്നു ഇയാൾ പിടിയിലായത്. കാർഡ് ബോർഡ് പെട്ടികളിലായി മറ്റു വസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. എംഡിഎംഎ എത്തിച്ചത് ആർക്കു വേണ്ടിയാണെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

കൂറ്റൻ മൊബൈൽ ടവർ മോഷണം പോയി; പൊടി പോലുമില്ല കണ്ടു പിടിക്കാൻ

ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് ചാടി; കുഞ്ഞ് രക്ഷപെട്ടു, അമ്മ മരിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര: സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി, പണം കണ്ടെത്താൻ ബാങ്കുകളുടെ സഹായം തേടി സർക്കാർ

വീട്ടമ്മമാർ രാഷ്ട്ര നിർമാതാക്കളാണെന്ന് സുപ്രീം കോടതി; ഈ സേവനത്തിന് പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ!

അശ്ലീലപ്രചരണം; 'തൊപ്പി'ക്കും സംഘത്തിനുമെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി