Symbolic Image 
Crime

മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യ; കത്തിൽ അധ്യാപകനെതിരെ ലൈംഗികാരോപണം

സാമൂഹ്യ മാധ്യമങ്ങളിൽ യുവതിയുടെ ആത്മഹത്യ കുറുപ്പ് പ്രചരിച്ചിരുന്നു

MV Desk

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ജീവനൊടുക്കിയത് മാനസിക സമ്മർദ്ദം മൂലമെന്ന് റിപ്പോർട്ട്‌. വിദ്യാർത്ഥിയുടെതെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പിൽ കോളെജിലെ ഒരു അധ്യാപകനെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.

സ്വകാര്യ മെഡിക്കൽ കോളെജിൽ രണ്ടാഴ്ച എം ഡി വിദ്യാർഥിനിയായി യുവതിയെ ഒക്ടോബർ ആറാം തീയതിയാണ് ഹോസ്റ്റൽ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ യുവതിയുടെ ആത്മഹത്യ കുറുപ്പ് പ്രചരിച്ചിരുന്നു.

ഈ കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്. അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർക്കെതിരെയാണ് യുവതി ആത്മഹത്യക്കുറിപ്പിൽ ലൈംഗിക ആരോപണവും മാനസിക പീഡനവും ഉന്നയിച്ചിരിക്കുന്നത്. ഒരു വനിതാ ഡോക്ടർ ഉൾപ്പെടെ രണ്ട് സീനിയേഴ്സിനെതിരെയും മാനസിക പീഡനാരോപണമുണ്ട്.

"ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്''; പ്രതികരിച്ച് മഞ്ജു വാര്യർ

''വിധിയിൽ അദ്ഭുതമില്ല, നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരല്ല''; അതിജീവിത

‌‌തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; തലസ്ഥാനത്തേക്ക് മോദി എത്തുന്നു

ഓസ്ട്രേലിയയിലെ ബീച്ചിൽ വെടിവയ്പ്പ്; 10 പേർ മരിച്ചു

"ഒരിഞ്ച് പിന്നോട്ടില്ല''; വിമർശനങ്ങൾക്കിടെ ചർച്ചയായി ആര്യാ രാജേന്ദ്രന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ്