സഹിൻ മണ്ടൽ ( 23 ) 
Crime

ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ

ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്

കൊച്ചി: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്നാണ് പിടികൂടിയത്. മാറമ്പിള്ളി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്.

9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് ഇവിടെ വില്പന നടത്തിയിരുന്നത്. അതിഥി ത്തൊഴിലാളികൾക്കും തദ്ദേശീയരായ യുവാക്കൾക്കിടയിലുമാണ് കച്ചവടം. വിൽപ്പനയ്ക്കായി നിൽക്കുമ്പോഴാണ് പിടികൂടിയത്. പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ. ഷിജി, എസ്.ഐ ജെയിംസ് മാത്യു , എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ പി. എ ഷംസു , മനോജ് കുമാർ ,ടി.എ അഫ്സൽ, എം.പി ജിൻസൺ, ഷൈജു അഗസ്റ്റിൻ, ബെന്നി ഐസക് തുടങ്ങിയ വരാണ് അന്വേഷണ സംഘത്തിലുള്ളത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി