Symbolic Image
Symbolic Image 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 5 തടവും പിഴയും

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എടവനക്കാട് കൂട്ടുങ്കച്ചിറ മണ്ണാറ വീട്ടിൽ സജി (45 )ക്ക് അഞ്ച് വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെകിൽ 6 മാസം അധിക തടവ് അനുഭവിക്കണം. പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി കെ സുരേഷാണ് ശിക്ഷ വിധിച്ചത്.

2022 ഏപ്രിൽ 18 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടി വാടകക്ക് താമസിച്ചിരുന്ന വീട്ടിലെത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഞാറക്കൽ പൊലീസ് എസ് ഐ ആയിരുന്ന എ കെ സുധീറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രൊസിക്യൂഷന് വേണ്ടി പ്രവിത ഗിരീഷ് കുമാർ ഹാജരായി.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരേ എം. സ്വരാജ് സുപ്രീം കോടതിയിൽ

ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രം

കെജ്‌രിവാൾ പുറത്തിറങ്ങി; ആഹ്ലാദപ്രകടനവുമായി പ്രവർത്തകർ|Video

പ്രജ്വൽ രേവണ്ണയ്ക്കെതിരേ പരാതി നൽകിയത് പൊലീസിന്‍റെ ഭീഷണി മൂലമെന്ന് പരാതിക്കാരി