Crime

പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്

സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ സ്വദേശി ഷമീർ ഖാനെ പൊലീസ് പിടികൂടി

Namitha Mohanan

പത്തനംതിട്ട : പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പന്തളം തോന്നല്ലൂർ സ്വദേശി സീനക്കാണ് (46) കുത്തേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ സ്വദേശി ഷമീർ ഖാൻ (36) നെ പൊലീസ് പിടികൂടി. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. വിവാഹബന്ധം സീനയുടെ മകൾ വേർപെടുത്താനിരിക്കെയാണ് സർവേയറായ ഷമീര്‍ ഭാര്യ വീട്ടിലെത്തിയത്.

വാഗ്ദാനം പാലിച്ച് ബിജെപി; വെള്ളിയാഴ്ച മോദി തിരുവനന്തപുരത്ത്

ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ; പെർമിറ്റ് നൽകാൻ തീരുമാനം

തൃശൂരിൽ തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്

കിളിമാനൂർ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

വിദേശത്തേക്ക് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ