Crime

തൃശൂരിലെ സദാചാര കൊല; പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒരാൾകൂടി അറസ്റ്റിൽ

ഇതോടെ പ്രതികളെ രക്ഷപെടാൻ സഹായിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

MV Desk

തൃശൂർ: തൃശൂരിലെ സദാചാര കൊലപാതകത്തിനു പിന്നാലെ പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒരാൾകൂടി അറസ്റ്റിൽ. ചേർപ്പ് സ്വദേശി നവീനാണ് അറസ്റ്റിലായത്.

വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ഗിഞ്ചുവിനെ രക്ഷപെടാൻ സഹായിച്ചതിനാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാട്ടിൽ നിന്നും വാഹനത്തിൽ കൊച്ചിവരെ എത്തിച്ചത് നവീനാണെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്യലിൽ ഗിഞ്ചു എവിടേക്കാണ് പോയതെന്ന് അറിയില്ലെന്ന് നവീൻ മൊഴി നൽകി. ഇതോടെ പ്രതികളെ രക്ഷപെടാൻ സഹായിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധന്‍റെ ജാമ‍്യാപേക്ഷ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ; വിമാന സർവീസുകളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

സദാനന്ദ് ദതെയെ എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചു