Crime

പോക്സോ കേസിൽ ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റിൽ

കണ്ണ് പരിശോധനക്കെത്തിയ 14 കാരിയോട് മോശമായി പെരുമാറിയെന്നതാണ് കേസ്

ഹരിപ്പാട്: മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൾ റഫീക്ക് (48) ആണ് അറസ്റ്റിലായത്.

കണ്ണ് പരിശോധനക്കെത്തിയ 14 കാരിയോട് മോശമായി പെരുമാറിയെന്നതാണ് കേസ്. തുക്കുന്നപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ അബ്ദുൾ റഫീക്ക് ആഴ്ചയിൽ രണ്ട് ദിവസം സേവനം നടത്തിയിരുന്നു. ഇതിനിടെയാണ് സംഭവം ഉണ്ടായത്. വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'