പ്രതി സിറിൻ സിബി 
Crime

വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനി പോക്സോ കേസിൽ അറസ്റ്റിൽ

പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു

MV Desk

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഭാഗത്ത് കാളിയാനിൽ വീട്ടിൽ സിറിൻ സിബി (22) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനിയായിരുന്ന ഇയാൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ സന്തോഷ് കുമാർ, സി.പി.ഓ മാരായ സിന്ധു, പ്രതാപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി