5 വയസുകാരനെതിരേ ലൈംഗികാതിക്രമം; പ്രതിക്ക് 73 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: 5 വയസുകാരനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 73 വർഷം കഠിനതടവും 85,000 പിഴയും ശിക്ഷ. കൊല്ലം സ്വദേശിയായ എ. സജീവനെ (50) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 17 മാസം അധിക കഠിനതടവ് അനുഭവിക്കണം. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
2023ൽ കുട്ടിയുടെ മുത്തശന് ചികിത്സാ സഹായത്തിനായി എത്തിയതായിരുന്നു പ്രതി. പിന്നീട് കുട്ടിയെ നിരന്തരം ഉപദ്രവിച്ചു. കുട്ടിയുടെ ദേഹത്ത് മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവ് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തു പറയുന്നത്. തുടർന്ന് മണ്ണന്തല പൊലീസിലും സിഡബ്ല‍്യുസിയിലും വിവരം അറിയച്ചതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.