ഷാനവാസ്

 
Crime

പോക്സോ കേസിന് പിന്നാലെ വിദേശത്തേക്ക് കടന്നു; നാട്ടിലെത്തിയ ഹരിപ്പാട് സ്വദേശി പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി വലയിലാവുന്നത്

Namitha Mohanan

ഹരിപ്പാട്: ആലപ്പുഴയിൽ പോക്സോ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ മരക്കാർ പറമ്പിൽ ഷാനവാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഷാനവാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിദേശത്തു നിന്നും നാട്ടിലെത്തിയ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് വീണ്ടും കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇ‍യാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി