അഭിജിത് കെ എസ് (20) 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ

കഴിഞ്ഞവർഷം നവംബർ 16 ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി അഭിഭവൻ വീട്ടിൽ നിന്നും തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസം അഭിജിത് കെ എസ് (20) ആണ് കൊടുമൺ പൊലീസിൻ്റെ പിടിയിലായത്.

2021 സെപ്റ്റംബർ ആദ്യം കൊടുമൺ വൈകുണ്oപുരം ക്ഷേത്രത്തിന് സമീപത്തുനിന്നും, സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പ്രതിയുടെ തുമ്പമണ്ണിലെ വാടകവീട്ടിലെത്തിച്ച് അവിടെവച്ചും, മറ്റൊരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ വച്ചും ബലാൽസംഗം ചെയ്തു. പിന്നീട് പ്രതി താമസിക്കുന്ന ചന്ദ്രവേലിപ്പടിയിലെ വീട്ടിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞവർഷം നവംബർ 16 ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു. കൂടാതെ, ലൈംഗികവേഴ്ച്ച നടത്തിയതിൻ്റെ വീഡിയോ കയ്യിലുണ്ട് എന്ന സന്ദേശം ഈമാസം 13 രാത്രി 9 ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പൊലീസ്, അന്വേഷണത്തിൽ തട്ടയിലെ വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 14 ന് രാത്രി 8 മണിയോടെ കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ മൊബൈൽ ഫോണിൽ പെൺകുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു, പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ജയരാജിൻ്റെ നിർദ്ദേശാനുസരണം കൊടുമൺ എസ് എച്ച് ഓ പ്രവീൺ, അടൂർ എസ് എച്ച് ഓ ശ്രീകുമാർ, എസ് സി പി ഓമാരായ ശിവപ്രസാദ്, പ്രമോദ്, സി പി ഓമാരായ മാരായ രാജീവൻ, അജിത്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ 78 ആയി

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി