Crime

സബർബൻ തീവണ്ടിയിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം; പോലീസുകാരൻ അറസ്റ്റിൽ

വഴക്ക് തുടരുന്നതിനിടെ യുവതിയെ വെല്ലുവിളിച്ച് പ്രതി തീവണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു

ചെന്നൈ: സബർബൻ തീവണ്ടിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പൊലീസുകരനെ അറസ്റ്റ് ചെയ്തു. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിൾ കരുണാകരനാണ് അറസ്റ്റിലായത്. കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്.

താംബരത്തേക്ക് തീവണ്ടിയിലെ ഒന്നാം ക്ലാസ് കോച്ചിൽ യാത്ര ചെയ്യുമ്പോൾ കരുണാകരൻ നഗ്നതാപ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് യുവതി പരാതിയൽ പറയുന്നു. പ്രതിയുടെ ഹീന പ്രവൃത്തി യുവതി മൊബൈലിൽ പകർത്തിയിരുന്നു. വഴക്ക് തുടരുന്നതിനിടെ യുവതിയെ വെല്ലുവിളിച്ച് പ്രതി തീവണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു