നൗഷാദ് (44) 
Crime

10 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; മദ്രസ അധ‍്യാപകന്‍ അറസ്‌റ്റിൽ

ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത് എന്നാൽ ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപ്പെടുകയായിരുന്നു.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ‍്യാപകന്‍ അറസ്‌റ്റിൽ. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദ് (44) ആണ് അറസ്‌റ്റിലായത്.

മദ്രസ അധ‍്യാപകനായ നൗഷാദ് കുട്ടിയെ പിൻതുടർന്ന് വീട്ടിലെത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്. എന്നാൽ ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവം കുട്ടി സ്കൂളിലെ അധ‍്യാപികയോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. കുട്ടിക്ക് കൗൺസിലിങ്ങ് നൽകി. കരുനാഗപ്പള്ളി പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ