വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 62കാരൻ അറസ്റ്റിൽ
കാസർഗോഡ്: വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ 62കാരൻ അറസ്റ്റിൽ. കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് അതിക്രമത്തിന് ശ്രമമുണ്ടായത്. യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലെത്തിയ യുവതിക്ക് വിശദമായ കൗൺസിലിങ് നൽകി. തൊട്ടു പിന്നാലെ പിതാവിനെ ദീർഘമായി ചോദ്യം ചെയ്തതിനു ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.