Crime

സ്ത്രീവേഷത്തിലെത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; കടയുടമസ്ഥ ആശുപത്രിയിൽ

പരിക്കേറ്റ രമയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MV Desk

തൃശൂർ: തൃശൂരിൽ കടയുടമസ്ഥയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നത്തങ്ങാടി തുണിക്കടയിൽ കയറി വനിതയായ കടമയുടമയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ അരിമ്പൂർ സ്വദേശി രമയെ (53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സ്ത്രീ വേഷത്തിലെത്തിയ ആളാണ് ആക്രമിച്ചതെന്ന് രമ പൊലീസിൽ മൊഴി നൽകി. വെളുത്തൂർ പാലോളി വീട്ടിൽ ധനേഷാണ് ആക്രമിച്ചത്. മോഷണം ആയിരുന്നു ഇയാളുടെ ഉദേശമെന്ന് പൊലീസ് പറഞ്ഞു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി