Crime

അങ്കമാലിയിലെ ഹാർഡ് വെയർ ഷോപ്പിൽ മോഷണം നടത്തിയയാൾ പിടിയിൽ

ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി

അങ്കമാലി: അങ്കമാലിയിലെ ഹാർഡ് വെയർ ഷോപ്പിൽ മോഷണം നടത്തിയ ആൾ പിടിയിൽ. തൃശൂർ പൂങ്കുന്നം സ്വദേശി വിനോദിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23 ന് പുലർച്ചെ വ്യാപാര സ്ഥാപനത്തിന്‍റെ പുറകുവശത്തെ വാതിൽ തകർത്ത് അകത്ത് കയറി പണം, കമ്പ്യൂട്ടർ മോണിട്ടർ, മൊബൈൽ ഫോൺ എന്നിവ മോഷ്ടിക്കുകയായിരുന്നു. മോഷണവസ്തുക്കൾ പ്രതിയിൽ നിന്നും കണ്ടെടുത്തു. ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. ഇൻസ്പെക്ടർ പി.എം.ബൈജു, എസ് ഐ പ്രദീപ് കുമാർ, എ എസ് ഐ എൻ.ഡി.ആൻറോ, എസ്.സി.പി.ഒ എ.ബി.സലിൻ കുമാർ, സി പി ഒ മാരായ അജിതാ തിലകൻ, എം.സി.പ്രസാദ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി