Indian Rupee, Rs 500 notes Representative image
Crime

തിരുവനന്തപുരത്ത് 500 രൂപയുടെ 15 കള്ളനോട്ടുകളുമായി ഒരാൾ പിടിയിൽ

ഇയാൾ 2 കടകളിലായി 500 രൂപ വീതമുള്ള കള്ള നോട്ടുകൾ നൽകി സാധനം വാങ്ങിയിരുന്നു

MV Desk

തിരുവനന്തപുരം: കിളിമാനൂരിൽ കള്ളനോട്ടുമായി ഒരാൾ പിടിയിൽ. കണ്ണൂർ പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് എന്നയാളാണ് പിടിയിലായത്.

ഇയാൾ 2 കടകളിലായി 500 രൂപ വീതമുള്ള കള്ള നോട്ടുകൾ നൽകി സാധനം വാങ്ങിയിരുന്നു. എന്നാൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ പിന്തുടർന്ന ശേഷം പൊലീസിനെ വിവരം അറിയിക്കുകയിരുന്നു.

തുടർന്ന് പൊലീസ് എത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 500 രൂപയുടെ 15 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. കള്ളനോട്ടിന്‍റെ ഉറവിടത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി