naxalite attack in Maharashtra
ന്യൂഡൽഹി: സുരക്ഷാസേനയും നെക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് സംഭവം. സുരക്ഷാസേനയുടെ സി-60 (സ്പെഷ്യൽ ആന്‍റി നക്സൽ കമാൻഡോ സ്ക്വാഡ്), സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
മൊദാസ്കെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ എകെ-47 റൈഫിൽ, പിസ്റ്റൾ, ആയുധങ്ങൾ, മാവോയിസ്റ്റ് പ്രചാരണ പുസ്തകങ്ങൾ എന്നിവ കണ്ടെടുത്തു. സുരക്ഷാസേനയുടെ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.