വിജയ് സേതുപതി

 

File photo

Crime

വിജയ് സേതുപതിക്കെതിരേ ലൈംഗികാരോപണം

തമിഴ് നടൻ വിജയ് സേതുപതി സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം

ചെന്നൈ: തമിഴ് നടൻ വിജയ് സേതുപതി സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണം. സോഷ്യൽ മീഡിയ വഴി ഒരു സ്ത്രീയാണ് വിജയ് സേതുപതിക്കെതിരേ രംഗത്തെത്തിയത്. ആരോപണം നിഷേധിച്ച താരം സൈബർ പൊലീസിൽ പരാതി നൽകി.

എക്സിലൂടെയാണ് ഒരു സ്ത്രീ വിജയ് സേതുപതിക്കെതിരേ കാസ്റ്റിങ് കൗച്ച് ആരോപണം ഉന്നയിച്ചത്. സിനിമ വ്യവസായത്തിലെ ചില കപട വേഷക്കാരുടെ കൗശലത്തിനും ചൂഷണത്തിനു ഇരയായ ഒരു യുവതി ചികിത്സയ്ക്ക് വിധേയമാകുന്നതായി രമ്യ മോഹൻ എന്ന സ്ത്രീയാണ് തന്‍റെ എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്.

കാരവൻ മോഹികൾക്ക് രണ്ടു ലക്ഷവും ഡ്രൈവർമാർക്ക് 50000 രൂപവീതവും വാഗ്ദാനം ചെയ്ത വിജയ് സേതുപതി സമൂഹമാധ്യമങ്ങളിൽ സന്യാസി ചമയുന്നതായും പോസ്റ്റിൽ പറയുന്നു. സത്യം അംഗീകരിക്കുന്നതിനു പകരം ചില വികാരശൂന്യരായ വിഡ്ഢികൾ ഇരയെ കുറ്റപ്പെടുത്തുകയാണെന്നും വിവരങ്ങളുടെ സ്രോതസിനെ ചോദ്യം ചെയ്യുന്നതായും പോസ്റ്റിൽ പറയുന്നു. ഈ എക്സ് പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു.

അതേസമയം, എന്ന ചെറുതായെങ്കിലും അറിയാവുന്നവർ ഇതുകേട്ട് ചിരിക്കും. ഇത്തരത്തിലെ നിന്ദ്യമായ ആരോപണം എന്നെ ഉലയ്ക്കില്ല. എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും ഞെട്ടലിലാണ്. ആരോപണം അതിന്‍റെ വഴിക്ക് പോകട്ടെയെന്ന് ഞാൻ അവരോട് പറഞ്ഞു.

ചിലപ്പോൾ ആ സ്ത്രീ പ്രശസ്തിക്കുവേണ്ടിയാകാം ഇങ്ങനെ ചെയ്യുന്നതെന്നും അവർ ആസ്വദിക്കട്ടേയെന്നും തനിക്ക് വേണ്ടപ്പെട്ടവരോട് പറഞ്ഞു. ഏഴു വർഷമായി പലവിധത്തിലെ വ്യാജ ആരോപണങ്ങളെ നേരിടുന്നു. അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം