കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ  
Crime

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കോട്ടയം വെള്ളാവൂർ സ്പെഷ‍്യൽ വില്ലേജ് ഓഫീസർ അജിത്താണ് പിടിയിലായത്

‌കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കോട്ടയം വെള്ളാവൂർ സ്പെഷ‍്യൽ വില്ലേജ് ഓഫീസർ അജിത്താണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അജിത്തിനെ വില്ലേജ് ഓഫീസിൽ വച്ച് വിജിലൻസ് സംഘം പിടികൂടിയത്.

പരാതികാരനിൽ നിന്നും ഭൂമി പോക്കുവരവിനായി 5000 രൂപ കൈകൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ വിജിലൻസ് ചോദ‍്യം ചെയ്തു വരികയാണ്. കേസിൽ വില്ലേജ് ഓഫീസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.

''രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും''; ആരോപണത്തിൽ കഴമ്പില്ലെന്ന് അടൂർ പ്രകാശ്

എംഡിഎംഎ കടത്താൻ ശ്രമം; അങ്കമാലിയിൽ രണ്ടു പേർ പിടിയിൽ

പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മുഖ‍്യമന്ത്രിക്കെതിരേ അശ്ലീലച്ചുവയുള്ള വിഡിയോ; ക്രൈം നന്ദകുമാറിനെതിരേ കേസ്

ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഞായറാഴ്ചയും തുടരും