Crime

പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശേരി പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന തോട്ടയ്ക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു

കോട്ടയം: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് മുക്കാലി ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ സന്ദീപ് ശേഖർ (27) എന്നയാളെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശേരി പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന തോട്ടയ്ക്കാട് സ്വദേശിയുടെ ബൈക്ക്  മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. ചങ്ങനാശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാർ, എസ്.ഐ ജയകൃഷ്ണൻ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി, ബിബിൻ ജോസ്, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ പള്ളിക്കത്തോട്, ഗാന്ധിനഗർ, പാലാ, തിരുവല്ല, തിരുവനന്തപുരം പേട്ട, എറണാകുളം ഹിൽപാലസ് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളില്‍ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ