Saji (21)  
Crime

ഇൻസ്റ്റഗ്രാം ഫോട്ടോസ് എഐ ഉപയോഗിച്ച് നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ

സൈബര്‍ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്

MV Desk

കൊല്ലം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോകൾ നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഫോണിൽ സേവ് ചെയ്‌ത ശേഷം പ്രതി എഐ ടൂളുകൾ ഉപയോഗിച്ച് നഗ്‌ന ചിത്രങ്ങളാക്കുകയും ഈ ഫോട്ടോകള്‍ വിവിധ സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്യുകയുമായിരുന്നു.

കൊല്ലം റൂറല്‍ പൊലീസിൻ്റെ നിർദേശപ്രകാരം സൈബര്‍ കേസുകള്‍ അതാത് പാെലീസ് സ്‌റ്റേഷനില്‍ അയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് സൈബര്‍ സെൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതിയെ കൂടുകയായിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി