Crime

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പീഡനം കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി എത്തിയപ്പോൾ

കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാൾ കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

കോട്ടയം: കറുകച്ചാലിൽ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ കെ.സി ഹരികുമാർ(42) എന്നയാളെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാൾ കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ വി.വി അനിൽകുമാർ, കറുകച്ചാല്‍ എസ്.ഐ എം.എച്ച് അനുരാജ്, കെ. അനിൽ, പ്രകാശ് ചന്ദ്രൻ, സി.പി.ഓ മാരായ ജെയ്മോൻ, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി