ബിനോയി ജോൺ(38) 
Crime

കള്ള് കടം നൽകിയില്ല; ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു

MV Desk

കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയി ജോൺ(38) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പള്ളം ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ വച്ച് ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും, ഇവിടെ ഉണ്ടായിരുന്ന കുപ്പിയെടുത്ത് ജീവനക്കാരന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു. ബിനോയ് ഷാപ്പിൽ എത്തി കള്ള് കടം ചോദിച്ചത് ജീവനക്കാരൻ നൽകാതിരുന്നതിനുള്ള വിരോധം മൂലമാണ് ഇയാൾ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ വി.എസ് അനിൽകുമാർ, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി