ജി.ഗോകുൽ (28) 
Crime

പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു

Renjith Krishna

കോട്ടയം: പോക്സോ കേസിൽ യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാൽപതിൽചിറ വീട്ടിൽ ജി.ഗോകുൽ (28) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് അശ്ലീല ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും, കൂടാതെ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ ആർ. പ്രകാശിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല