യെല്ലീസ് അരീയ്ക്കൽ നാസ കേന്ദ്രത്തിനു മുൻപിൽ
അങ്കമാലി: നാസയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് സ്പെയ്സ് സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുത്ത് അങ്കമാലിക്കാരി. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ യെല്ലീസ് അരീക്കലാണ് നാസയുടെ സ്റ്റഡി പ്രോഗ്രാമിൽ പങ്കെടുത്തത്. നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികളെകുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എൻജിനീയറിങ് ഡിസൈനിനെക്കുറിച്ചുമുള്ള വിവരങ്ങൾ മനസിലാക്കാനായിരുന്നു.
സെന്‍റ്പാട്രിക്സ് അക്കാഡമിയിലെ വിദ്യാർഥിനിയാണ് യെല്ലീസ് സ്‌പെയ്സ് എൻജിനീയറിങ്ങിനെക്കുറിച്ചും വളരുന്ന സാധ്യതകളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനും വിദ്യാർഥികളെ അതിന് സജ്ജമാക്കാനും വേണ്ടിയാണ് നാസ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയത്. റോക്കറ്റ് വിക്ഷേപണം, ലാബുകളുടെ സന്ദർശനം, പ്രമുഖരുടെ ക്ലാസുകൾ എന്നിവയാണ് നാസ സന്ദർശനത്തിൽ ഉൾപ്പെടുത്തിയത്.
മാള, ഡോ. രാജു ഡേവിസ് ഇന്‍റർനാഷണൽ സ്കൂളിലെ വിദ്യാർഥികളുടെ പഠനയാത്രാസംഘത്തോടൊപ്പമായിരുന്നു യെല്ലീസിന്‍റെ നാസയിലേക്കുള്ള യുഎസ് യാത്ര. പത്തുദിവസത്തെ യുഎസ് സന്ദർശനത്തിൽ യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയും ഉൾപ്പെടുത്തിയിരുന്നു.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികളെകുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എൻജിനീയറിങ് ഡിസൈനിനെക്കുറിച്ചുമുള്ള വിവരങ്ങൾ നവ്യാനുഭവമായെന്ന് യെല്ലീസ് പറയുന്നു.
സ്‌പെയ്സ് സ്റ്റഡി പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ട്രെയിനിങ് സർട്ടിഫിക്കറ്റും ലഭിച്ചു.