Kerala

സുഡാനിൽ നിന്നെത്തിയത് 132 മലയാളികൾ

യാത്രക്കാരെ സ്വീകരിക്കാനും അവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലും കേരളത്തിലെ 4 വിമാനത്താവങ്ങളിലും നോർക്ക റൂട്ട്സ് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

MV Desk

തിരുവനന്തപുരം:ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇതുവരെ 132 മലയാളികൾ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി.
ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദവഴിയായിരുന്നു ഇവരെ യുദ്ധമുഖത്തുനിന്നും മോചിപ്പിച്ചത്. പിന്നീട് ഡൽഹി, മുംബൈ, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങളിലെത്തിയ ഇവരെ നോർക്ക റൂട്ട്സ് അധികൃതർ സ്വീകരിച്ചു. പിന്നീട് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയും ,റോുമാർഗ്ഗവുമാണ് ഇവർ നാട്ടിലെത്തിയത്. നോർക്ക റൂട്ട്സ് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി.

സുഡാനിൽ നിന്നെത്തുന്ന മലയാളികളായ യാത്രക്കാരെ സ്വീകരിക്കാനും അവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലും കേരളത്തിലെ 4 വിമാനത്താവങ്ങളിലും നോർക്ക റൂട്ട്സ് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നവരെ വിമാനമാർഗ്ഗവും, റോഡ് റെയിൽ മാർഗ്ഗവും നാട്ടിൽ വീടുകളിലെത്തിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനാവശ്യമായ യാത്രാചെലവുകളും സംസ്ഥാനസർക്കാർ വഹിക്കും.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി