Kerala

താനൂർ ബോട്ടപകടം: 2 പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്

MV Desk

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ രണ്ട് പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സർവേയർ സെബാസ്റ്റ്യൻ എന്നിവരെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പോർട്ട് കൺസർവേറ്റർ ബോട്ടുടമയ്ക്കായി അനധികൃതമായി ഇടപെട്ടെന്നും സർവേയർ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനന്‍റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചിരുന്നു.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് മെയ് 7 നാണ് 15 കുട്ടികൾ ഉൾപ്പെടെ 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടം ഉണ്ടായത്. ബോട്ടിന് അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി