തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

 

file image

Kerala

തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഭക്ഷണശാല അടച്ചുപൂട്ടിച്ചു

തിരുവനന്തപുരം: മണക്കാടിൽ ഷവർമ കഴിച്ച 20 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ എന്ന ഭക്ഷണശാലയിൽ നിന്നും ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് ശനിയാഴ്ച രാവിലയോടെ ഛർദ്ദി, വയറിളക്കം, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങൾ കഴിച്ചവർക്ക് അനുഭവപ്പെട്ടു. പിന്നാലെ ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഭക്ഷണശാല അടച്ചുപൂട്ടിച്ചു. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും കേടായ മാംസമോ ചേരുവകളോ വൃത്തിഹീനമായ രാതിയിൽ കൈകാര്യം ചെയ്തതാകം ബാക്ടീരിയ വളർച്ചയ്ക്ക് കാരണമായതെന്നാണ് കരുതുന്നതെന്നും ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍