തൃശൂരിൽ 3 സഹോദരിമാർ വിഷം കഴിച്ചു; ഒരാൾ മരിച്ചു
തൃശൂർ: തൃശൂർ ആറ്റൂരിൽ മൂന്ന് സഹോദരിമാർ വിഷം കഴിച്ചു. ഇതിൽ ഒരാൾ മരിച്ചു, മറ്റ് 2 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറ്റൂർ സ്വദേശിനികളായ സരോജിനി (72), ജാനകി (74), ദേവകി (75) എന്നിവരാണ് വീഷം കഴിച്ചത്.
ഇതിൽ സരോജിനിയാണ് മരിച്ചത്. കീടനാശിനി കഴിച്ചായിരുന്നു ആത്മഹത്യ. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിത നൈരാശ്യമാണ് മരണകാരണമെന്നാണ് വിവരം.