ഈസ്റ്റർദിനത്തിൽ കാൻസർ രോഗികൾക്ക് മുടി മുറിച്ച്നൽകിയ വേട്ടാമ്പാറ വരിക്കമാക്കിൽ ലൈജു- ഷീബ ദമ്പതികളുടെ മകൾ മൂന്നാം ക്ലാസുകാരി ജെയ്ന ലൈജു 
Kerala

ഈസ്റ്റർ ദിനത്തിൽ ക്യാൻസർ രോഗിക്ക് മുടിമുറിച്ചു നൽകി മൂന്നാം ക്ലാസുകാരി

മുറിക്കാതെ വളർത്തികൊണ്ടുവന്ന മുടി കാൻസർ രോഗികൾക്ക് നൽകാനായിരുന്നു ആഗ്രഹം

Renjith Krishna

കോതമംഗലം : ദൈവം കനിഞ്ഞുനൽകിയ മനോഹരമായ നീളമുള്ള മുടി ക്യാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാൻ ഈസ്റ്റർ ദിനത്തിൽ മുറിച്ചുനൽകി വേട്ടാമ്പാറ വരിക്കമാക്കിൽ ലൈജു - ഷീബ ദമ്പതികയുടെ രണ്ടാമത്തെ മകൾ ജെയ്ന ലൈജു മാതൃകയായി.

ചെറുപ്പം മുതൽ വളരെ നീളമുള്ള മുടിയായിരുന്നു ജെയ്നയുടെത്. മുറിക്കാതെ വളർത്തികൊണ്ടുവന്ന മുടി കാൻസർ രോഗികൾക്ക് നൽകാനായിരുന്നു ആഗ്രഹം. തുടർന്ന് ഈസ്റ്റർ ദിനത്തിൽ മുടി മുറിച്ചു. കോതമംഗലം രൂപത ആശാകിരണം കാൻസർ സുരക്ഷ പദ്ധതി കോ-ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ മുടി ഏറ്റുവാങ്ങി. ക്യാൻസർരോഗികൾക്ക് മുടി മുറിച്ച്നൽകുന്നതിൽ സന്തോഷമുണ്ടെന്ന് മാലിപ്പാറ FMUP സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനികൂടിയായ ജെയ്ന പറഞ്ഞു. ജെയ്നയുടെ ഈ സത്പ്രവർത്തി മറ്റുള്ള വർക്കും മാതൃകയാണ്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി