അഭിമന്യു 
Kerala

അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്ന് കാണാതായി

കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ അടക്കം 11 രേഖകളാണ് കാണാതായത്.

കൊച്ചി: വിചാരണ തുടങ്ങാനിരിക്കേ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ലെന്ന് റിപ്പോർട്ട്. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ അടക്കം 11 രേഖകളാണ് കാണാതായത്. രേഖകൾ നഷ്ടമായതായി കഴിഞ്ഞ ഡിസംബറിൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം മഹാരാജാസ് കോളെജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാംപസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

എഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത‍്യ; 58 വർഷങ്ങൾക്ക് ശേഷം ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം