Kerala

കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു

ചിറ്റാർ സ്വദേശി എം എസ് മധുവാണ് മരിച്ചത്

പത്തനംതിട്ട: കോന്നി കൊന്നപാറയ്ക്കു സമീപം ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറ്റാർ മാമ്പാറയിൽ എം.എസ്. മധു (65) ആണ് മരിച്ചത്. പരുക്കേറ്റവരെ കോന്നി, പത്തനംതിട്ട ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണമായി തകർന്നു. കോന്നി ഫയർ ഫോഴ്സ് സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കിയത്. തണ്ണിത്തോട് നിന്നു പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും നിർമാണ സാധനങ്ങൾ എടുക്കാൻ പോയ ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ജീവിതോത്സവം

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌